കണ്ണൂർ: ലോക് ഡൗൺ കാലത്ത് സാമൂഹിക സേവനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലെ കോൾ സെന്ററിൽ ഇന്നലെയെത്തിയത് സിനിമാതാരം നിഖില വിമൽ. അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിലാണ് വളണ്ടിയറായി തളിപ്പറമ്പ് സ്വദേശിയായ തെന്നിന്ത്യൻ താരമെത്തിയത്.

അവശ്യസാധനങ്ങൾക്കായി വിളിക്കുന്നവരുടെ കോളുകൾ അറ്റന്റ് ചെയ്യലും അവരുമായി കുശലം പറയലുമൊക്കെയായി ഏറേനേരം നടി കോൾ സെന്ററിൽ ചെലവഴിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, ഫുട്‌ബോൾ താരം സി.കെ വിനീത്, വിനോദ് പൃത്തിയിൽ, അൻഷാദ് കരുവഞ്ചാൽ തുടങ്ങിയവരും കോൾ സെന്ററിലുണ്ടായിരുന്നു.