അനുശോചനം തൃക്കരിപ്പൂർ: സോഷ്യലിസ്റ്റും എൽ.ജെ.ഡി.പ്രവർത്തകനുമായിരുന്ന ടി.വി.കുഞ്ഞിരാമന്റെ ദേഹവിയോഗത്തിൽ എൽ.ജെ.ഡി.തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിററി അനുശോചിച്ചു.സി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.ചന്ദ്രൻ ,കെ.പത്മനാഭൻ ,സി.വി.ശശി, വി.വി.കൃഷ്ണൻ, ഇ.വി.ഗണേശൻ, ടി' അജിത സംസാരിച്ചു.

എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബ് അനുശോചിച്ചു.ടി.ദാമോദരൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.വി.വി.നാരായണൻ, ശരത് അശോകൻ, കെ.ഗോവിന്ദൻ സംസാരിച്ചു.. കെ.എം.കെ.സ്മാരക കലാസമിതി അനുശോചിച്ചു.എ.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.കെ.ചന്ദ്രൻ, കെ.അമ്പു ,കെ.പത്മനാഭൻ ,പി.പി.രഘു, ഇ.വി.രാജേഷ് സംസാരിച്ചു.വി.കെ.സി.സ്മാരക വായനശാല അനുശോചിച്ചു.കെ.വി.ശശി അദ്ധ്യക്ഷത വഹിച്ചു.ടി.വി.ഷീജ, പി.വി.ദിനേശൻ, കെ.രാധാകൃഷ്ണൻ സംസാരിച്ചു.