കാസർകോട് : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി കൊവിഡ് 19 നിയന്ത്രണ മേഖലകളെ അഞ്ച് സോണുകളാക്കി തിരിച്ചു. സോൺ ഒന്നിൽ തളങ്കര, നെല്ലിക്കുന്ന് പ്രദേശങ്ങളും സോൺ രണ്ടിൽ എരിയാൽ, മഞ്ചത്തടുക്ക പ്രദേശങ്ങളും സോൺ മൂന്നിൽ അണങ്കൂർ, കൊല്ലംപാടി, ചാല പ്രദേശങ്ങളും സോൺ നാലിൽ ചെർക്കള, ചെങ്കള, ബെവിഞ്ച, തെക്കിൽ ഫെറി, ചേരൂർ പ്രദേശങ്ങളും സോൺ അഞ്ചിൽ കളനാട്, ചെമ്പരിക്ക ബസാർ, നാലാംവതുക്കൽ, ഉദുമ, മീത്തലെ മാങ്ങാട്,മുല്ലച്ചേരി, ഇയ്യാള എന്നീ പ്രദേശങ്ങളുമാണ് ഉൾപ്പെടുന്നത്.

ഇവിടങ്ങളിൽ പുറത്തിറങ്ങുന്നവരെ അകത്താക്കാൻ വിവിധ സോണുകളിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡും ബൈക്ക് പട്രോളിംഗ് ഡ്രോൺ സംവിധാനവും ശക്തമാക്കി. ഈ പ്രദേശങ്ങളിൽ ഓരോ പത്തു വീടുകൾ കേന്ദ്രീകരിച്ച് ഒരു പൊലീസ് മുഴുവൻ സമയവും കാവലുണ്ടാകും. തളങ്കരയിൽ ഐ. ജി. വിജയ് സാഖറെയാണ് ട്രിിപ്പിൾ ലോക് ഡൗണിന് തുടക്കം കുറിച്ചത്.