കാസർകോട് : കൊവിഡ് ലോകരാജ്യങ്ങളെ കീഴടക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പറും നാടൻപാട്ട് കലാകാരനുമായ സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ തയ്യാറായ 'അതിജീവനം' കവിത വൈറലാകുന്നു. സർക്കാർ നിർദ്ദേശങ്ങും പ്രവർത്തനങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും വീട്ടിലിരുന്ന് സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്നും ആഹ്വാനം ചെയ്യുന്നതാണ് കവിത.

കരിവെള്ളൂർ പൂത്തൂർ സ്വദേശിയായ ടി. ഗോപാലൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയതും ആലപിച്ചതും സുഭാഷ് അറുകരയാണ്. തങ്ങളുടെ ഈ സംരംഭം ജനങ്ങൾ ഏറ്റെടുത്തിന്റെ സന്തോഷം ഊർജ്ജമാക്കി ഇതിനെതിരെ കർമ്മ നിരതാരാവുകയാണ് ഈ പൊതുപ്രവർത്തകർ. സംസ്ഥാന സർക്കാരിന്റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള നാടൻ പാട്ട് കലാകാരനും സാമൂഹിക സാംകാരിക പ്രവർത്തകനുമാണ് സുഭാഷ് അറുകര. കവിതയുടെ റെക്കോർഡിംഗ് ബാലചന്ദ്രൻ ചിമേനിയും മിക്സിംഗ് അഭിലാഷ് ചിമേനിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. കവിതയുടെ ആമുഖം അവതരിപ്പിച്ചത് കയ്യൂർ ചീമേനി പഞ്ചായത്തിലെ മെമ്പറായ കെ രതീശനാണ്. ഏപ്രിൽ മൂന്നിന് സുഭാഷ് അറുകരയുടെ ഫേസ് ബുക്ക് പേജിലൂടെ പുറത്ത് വിട്ട അതിജീവനം ജനങ്ങളിലേക്കെത്തിയത്. ഗോപലൻ പുത്തൂർ കൊറോണയ്‌ക്കെതിരെ എഴുതിയ രണ്ടാമത്തെ കവിത പാടിയിരിക്കുന്നത് സാംസ്‌കാരിക പ്രവർത്തരിലൊരാളായ തൃക്കരിപ്പൂർ ബാലകൃഷണനാണ് നാടക ഗാനത്തിന്റെ പാരഡിയായി എഴുതിയിരിക്കുന്ന ഈ കവിതയും സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

ഫോട്ടോ 1.ടി ഗോപാലൻ പൂത്തൂര് 2 സൂഭാഷ് അറുകര