കണ്ണൂർ: കൊവിഡ് ബാധയെ തുടർന്ന് വനംവകുപ്പിനെ അവശ്യസർവീസായി പ്രഖ്യാപിച്ചിരിക്കേ, അനുമതിയില്ലാതെ സംസ്ഥാനം വിട്ട കണ്ണൂർ ഡി.എഫ്.ഒ കുറ ശ്രീനിവാസിനെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഏപ്രിൽ നാലിനാണ് ശ്രീനിവാസ് കേരള, കർണാടക, ആന്ധ്രപ്രദേശ് അതിർത്തി പിന്നിട്ട് സ്വദേശമായ തെലങ്കാനയിലേക്ക് പോയത്.ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സർക്കാരിന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.