ചിറക്കൽ: കസ്തുർബ പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റ് ചെയർമാൻ ജയപ്രകാശ് വർമ (ജെ.പി 63) നിര്യാതനായി. റിട്ട. സ്റ്റേറ്റ് ഇൻഷുറൻസ് ഉദ്യോസ്ഥനായിരുന്നു. പരേതരായ തിരുവല്ല പാലിയത്ത് കൊട്ടാരത്തിലെ ടി.ജെ. രാമവർമയുടെയും ചിറക്കൽ കോവിലത്തെ സി.കെ. സരോജം തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: ജയ. മക്കൾ: ശ്രുതി, ശ്രീരാഗ്, സംഗീത്. സഹോദരങ്ങൾ: അജിത്ത്കുമാർ വർമ, പ്രദീപ്കുമാർ വർമ, ശിവപ്രസാദ് വർമ, പ്രവീൺകുമാർ വർമ, പ്രതീഷ് കുമാർ വർമ, ഗിരിജ വർമ, പരേതരായ ശ്രീജ വർമ, പ്രമോദ് വർമ.