പാനൂർ: മകനോടൊപ്പം 26 കിലോമീറ്റർ നടന്ന് ചെന്ന് കോളയാട് വായന്നൂരിൽ നിന്ന് സർക്കാർ നല്കുന്ന എ.എ വൈ കാർഡുടമകൾക്കുള്ള പലവ്യഞ്ജന കിറ്റ് വാങ്ങിയ ആയിഷക്ക് തുണയുമായി എൽ.ജെ ഡി പ്രവർത്തതകർ. പത്തായക്കുന്നിലെ പാലാ ബസാറിിൽ അമ്പു മാസ്റ്റർ പീടികക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ആയിഷയും 16 വയസ്സുള്ളള മകനും വായന്നൂരിൽ നിന്നുംം കിറ്റ് വാങ്ങി മടങ്ങി വരുന്നതിനിടയിൽ ക്ഷീണിതരായ ഇവരെ കണ്ണവം പൊലീസാണ് ജീപ്പിൽ കയറ്റി വീട്ടിലെത്തിച്ചത് .
വിവരമറിഞ്ഞ ലോക് താന്ത്രിക് ജനതാദൾ പ്രവർത്തകർ ഏത്ത കുലയും കുമ്പളവും വെള്ളരിയുമടങ്ങുന്ന കിറ്റ് വീട്ടിലെത്തിക്കുകയായിരുന്നു.കൂത്തുപറമ്പ് മണ്ഡലത്തിൽ കൊവിഡ് ദുരിതബാധിതർക്ക് പാർട്ടി മണ്ഡലം കമ്മിറ്റിി നടത്തുന്ന സാന്ത്വന പ്രവർത്തനത്തിിന്റെ ഭാഗമായാണ് മണ്ഡലം പ്രസിഡന്റ് എൻ .ധനജ്ഞയനും പാട്യംമണ്ഡലം സെക്രട്ടറി എ.സി സുരേഷു ബാബുവും സഹായമെത്തിച്ചത് .ഹൃദ്രോഗിയായ ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന കുടും ബം ജോലിയും കൂലിയുമില്ലാതെ തീരാദുരിതത്തിിലാണ്.