നീലേശ്വരം: വയോജനങ്ങൾക്ക് കോവിഡ് സംശയങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉന്നയിക്കാൻ ആരോഗ്യവാണി ഫോൺ ഇൻ പരിപാടി.

കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഹെൽത്തി ഏജിംഗ് പദ്ധതിയുടെ നോഡൽ ഓഫീസർ ആയ ആലപ്പുഴ മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ പ്രൊഫസർ ഡോ. ബി. പത്മകുമാറാണ് മറുപടി നൽകുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകിട്ടു 3 മുതൽ 5 വരെ ഡോക്ടറെ ഫോണിൽ വിളിച്ചു സംശയങ്ങൾ ചോദിക്കാം. നമ്പർ: 7994927670. ഫോൺ ഇൻ പരിപാടി നാളെ വൈകിട്ടു 3 നു തുടങ്ങും. ഡോക്ടറുടെ പൊതുനിർദേശങ്ങൾ സംഘടനയുടെ 9446519881 എന്ന വാട്സ് ആപ് നമ്പറിൽ നിന്നു ലഭിക്കുമെന്നു ഫോറം ജില്ലാ സെക്രട്ടറി കെ.സുകുമാരൻ അറിയിച്ചു.


വാട്സ് ആപിൽ

ഗ്യാസ് ബുക്ക് ചെയ്യാം

നീലേശ്വരം: എച്ച്.പി. ഗ്യാസിന് വാട്സ് ആപ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. 9222201122 എന്ന നമ്പറിലാണ് ബുക്ക് ചെയ്യേണ്ടത്. BOOK എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക. അപ്പോൾ ഗ്യാസ് കൺസ്യൂമർ നമ്പറും പേരും അറിയാം. റീഫിൽ ബുക്കിങ്ങിന് ' Y' എന്നു ടൈപ് ചെയ്ത് സെൻഡ് ചെയ്യുമ്പോൾ ബുക്കിംഗ് നമ്പർ കിട്ടും.