covid-19
covid 19

കാസർകോട് : ഇക്കുറി ഈസ്റ്റർ ദിനം കാസർകോട് ജില്ലയ്ക്ക് അക്ഷരാർത്ഥത്തിൽ ഉയിർപ്പിന്റെ ദിനമായിരുന്നു. രാജ്യത്ത് തന്നെ ഒറ്റദിവസം ഏറ്റവും കൂടുതൽ കൊവിഡ് രോഗമുക്തി നേടിയതിന്റെ സന്തോഷം.കാസർകോട് ജനറൽ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26 പേരാണ് ഇന്നലെ രോഗമുക്തി നേടി വീടുകളിലേക്ക് തിരിച്ചത്.

ഇതുവരെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 166 പേരിൽ 61 പേർ രോഗമുക്തി നേടി. 37 ശതമാനമാണ് ജനറൽ ആശുപത്രിയിലെ റിക്കവറി നിരക്ക്. അമേരിക്കയിൽ ഇത് 5.7 ശതമാനവും ഇന്ത്യയിൽ 11.4 ശതമാനവുമാണ്. രോഗം ബാധിച്ചവരിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ നേട്ടം കൈവരിക്കാൻ സഹായിച്ച സ്‌പെഷൽ ഓഫീസർ ,ജില്ലാഭരണകൂടം, പൊലീസ്, ഡോക്ടർമാർ, നഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ നിർദ്ദേശങ്ങൾ അനുസരിച്ച പൊതുജനങ്ങൾ എന്നിവരോടെല്ലാം ഡി എം ഒ നന്ദി പറഞ്ഞു.
അതിനിടെ, തബ് ലീഗ് സമ്മേളനം കഴിഞ്ഞു മടങ്ങിയ ഉപ്പള സ്വദേശിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു. രോഗം ബാധിച്ച മുളിയാർ പൊവ്വൽ സ്വദേശി വരുന്നതിന് ദിവസങ്ങൾക്കു മുമ്പ് ഉപ്പള സ്വദേശി നാട്ടിൽ എത്തിയിരുന്നു. ഇത് കാരണം ഇയാൾക്ക് നിരീക്ഷണത്തിൽ കഴിയേണ്ടിയും വന്നില്ല.പൊവ്വൽ സ്വദേശിയുടെ ബന്ധുവിനും കുട്ടിക്കും രോഗം ബാധിച്ചിരുന്നു.