ഉദുമ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് നായയുടെ കടിയേറ്റ് ഗുരുതരം. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നീലേശ്വരം സ്വദേശി എം. രജികുമാറിനാണ് (40) നായയുടെ കടിയേറ്റത്. ഉദുമ നാലാംവാതുക്കൽ കൊങ്ങണിയം വളപ്പ് എന്ന സ്ഥലത്ത് വച്ചാണ് ഇയാൾക്ക് നായയുടെ കടിയേറ്റത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭവന സന്ദർശന വേളയിൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നയാളെ പരിശോധിക്കാൻ എത്തിയപ്പോഴാണ് നായ കടിച്ചത്.