പേരാവൂർ: പേരാവൂർ എക്‌സൈസും വനം വകുപ്പും ചേർന്ന് കൊട്ടിയൂർ വെസ്റ്റ് വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിൽ ചുങ്കക്കുന്ന് പൊട്ടന്തോട് വനത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സഹിതം പ്രതിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

പൊട്ടന്തോട് സ്വദേശി ബിജു (46) ആണ് പിടിയിലായത്. ഉദ്യോഗസ്ഥരെ കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. മുൻ അബ്കാരി കേസുകളിൽ പ്രതിയായ ഇയാൾ ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനം വകുപ്പും ഇയാൾക്കെതിരെ കേസെടുത്തു.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി റിമാൻഡു ചെയ്തു.