നീലേശ്വരം: കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ് മഹല്ലിൽ താമസിക്കുന്ന പി.സഫിയത്ത് (75) നിര്യാതയായി. ഭർത്താവ് പരേതനായ എൻ.പി.അബ്ദുള്ള ഹാജി. മക്കൾ: മുഹമ്മദ് കുഞ്ഞി (കെ.എ.എച്ച്. ഹോസ്പിറ്റൽ, ചെറുവത്തൂർ), മുസ്തഫ (കുവൈത്ത്), സുബൈർ (കുവൈത്ത്), സുബൈദ, ജമീല, ആയിഷ, സാജിദ. മരുമക്കൾ: പി.അബ്ദുള്ള ഹാജി, പി.കുഞ്ഞഹമ്മദ്, മഹ്‌മൂദ്‌ കാഞ്ഞങ്ങാട്, സൈനുൽ ആബിദീൻ കവ്വായി, ആമീന കടാങ്കോട്, സുബൈദ കവ്വായി, നഫീസത്ത് ചെമ്പ്രക്കാനം.

അഡ്വ. എം സി ഹാഷിം

മട്ടന്നൂർ: ഐഎൻഎൽ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. എം സി ഹാഷിം (73) നിര്യാതനായി. തലശേരി ബാറിലെ അഭിഭാഷകനായ ഹാഷിം വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: എം സി അഫ്സത്ത്. മക്കൾ: മുഹമ്മദ് സഹീർ, മുഹമ്മദ് അഷ്റഫ്, സമീറ, ഫരീദ. മരുമക്കൾ: മൻസൂർ ഹസൈർ, സബീന, ഷബാന. സഹോദരങ്ങൾ: എം സി അഷ്റഫ്, എം സി കുഞ്ഞമ്മദ് ( മട്ടന്നൂർ മഹല്ല് കമ്മിറ്റി പ്രസിഡന്റ്). നാഷണൽ ലേബർ യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഐഎൻഎൽ സംസ്ഥാന പ്രവർത്തക സമിതി അംഗം, കണ്ണൂർ ടൗൺ മില്ലത്ത് സ്വാന്തനം ചെയർമാൻ, എംഇഎസ് ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു. വ്യവസായ മന്ത്രി ഇ പി ജയരാജൻ, ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. എ പി അബദുൽ വഹാബ്, സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹ്‌മദ്‌ ദേവർകോവിൽ സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി തുടങ്ങിയവർ അനുശോചിച്ചു.

ശാന്ത

പാനൂർ: തെക്കെ പന്ന്യന്നൂരിൽ കിഴക്കെ മേനാറത്ത് ശാന്ത (79) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ.

മക്കൾ: ബാബുരാജ്, ജയരാജൻ, സിന്ധു. മരുമക്കൾ: രാജേഷ്, ആശ. സഹോദരങ്ങൾ: മാധവി, ജാനകി, പരേതരായ യശോദ, കരുണൻ. മാതു പാനൂർ: ഈസ്റ്റ് വള്ള്യായി പ്രിയദർശിനി വായനശാലയ്ക്ക് സമീപം പ്രാർത്ഥനയിൽ കഴുങ്ങുമ്പള്ളി മാതു (70) നിര്യാതയായി.ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: റീഷ്മ, റീജ, റനീഷ്. മരുമക്കൾ: അശോകൻ, സുനിൽകുമാർ, വിജില. സഹോദരങ്ങൾ: ജാനകി, ശാന്ത, ശാരദ, പരേതനായ ഗോവിന്ദൻ.

ജാനകി

പാനൂർ: തെക്കേ പന്ന്യന്നൂരിലെ മെഴുക്കണ്ടി ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ.മക്കൾ: ജയരാജൻ, ഉഷ, പ്രമോദ് (കുവൈത്ത്). മരുമക്കൾ: പ്രമീള, ഉഷ. സഹോദരങ്ങൾ: നളിനി, സാവിത്രി, ശശി (പാറാൽ), പരേതനായ രാഘവൻ. ദേവി പാനൂർ: മേനപ്രം ക്ഷേത്രത്തിന് സമീപം ചാത്തോത്ത് മീത്തൽ ദേവി (85) നിര്യാതയായി. മേക്കുന്ന് മതിയമ്പത്ത് എം.എൽ.പി സ്ക്കൂൾ റിട്ട: അദ്ധ്യാപികയായിരുന്നു. സഹോദരങ്ങൾ: പരേതരായ കല്യാണി, മാതു, നാണി.