കണ്ണൂർ: കൊവിഡ് -19 ബാധിച്ച് മരിച്ച മാഹി സ്വദേശി മെഹ്റൂഫിന് വൈറസ് ബാധയുണ്ടായതെവിടെ നിന്നാണെന്ന് കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ് സബ് കളക്ടറുടെ നേതൃത്വത്തിൽ കണ്ണൂർ അസി. കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും പ്രതിനിധികൾ, എ.ഡി.എം എന്നിവരുൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.