കാസർകോട്: വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദേശം ലംഘിച്ച മാദ്ധ്യമ പ്രവർത്തകനെതിരെ ഐ.ജിയുടെ നിർദ്ദേശപ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ മകന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചെങ്കിലും നെഗറ്റീവ് ആയിരുന്നു. എങ്കിലും വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചു എന്നാണ് കേസ്. ഇതുകൂടാതെ മറ്റു രണ്ടുപേർക്കെതിരെയും കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. ഒരാളുടെ ഇന്നോവ കാറും പിടിച്ചെടുത്തു.