കാഞ്ഞങ്ങാട്: പ്രവാസികൾ കൂട്ടമായെത്തിയാൽ അവരെ ഐസൊലേഷനിൽ താമസിപ്പിക്കാൻ തയ്യാറാകണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത് അഭ്യർത്ഥിച്ചു. കല്യാണ ഓഡിറ്റോറിയങ്ങളും സ്കൂളുകളും പൂട്ടിക്കിടക്കുന്ന വീടുകളും ലോഡ്ജുകൾ, സ്വകാര്യ ആശുപത്രികൾ തുടങ്ങിയവ ഇതിനായി ഒരുക്കണമെന്ന് പത്മരാജൻ പറഞ്ഞു.

നാട്ടിൽ വന്ന് തിരിച്ചു പോവാനാവാതെ വിസ / പാസ്പോർട്ട് കാലാവധി തീർന്നു പോയവരുടെയും തീരാറായവരുടെയും വിവരങ്ങൾ ശേഖരിച്ച് അതതു സർക്കാരുകളുമായ് ബന്ധപ്പെട്ട് പിഴയില്ലാതെ പുതുക്കിനൽകാനുള്ള സംവിധാനമൊരുക്കണമെന്നും പ്രവാസികൾക്കായ് പ്രത്യേക സഹായ നിധി പ്രഖ്യാപിക്കണമെന്നും പത്മരാജൻ ആവശ്യപ്പെട്ടു.