കാഞ്ഞങ്ങാട്: നാടിന്റെ വികസനത്തിന് തങ്ങളുടെ സർവ്വസ്വവും നൽകിയ പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുമ്പോൾ അവരെ നിരീക്ഷണത്തിന് വിധേയമാക്കി താമസിപ്പിക്കാൻ കാഞ്ഞങ്ങാട്ടെ ഹിറ മസ്ജിദും അനുബന്ധ സംവിധാനങ്ങളും വിട്ടു നൽകുമെന്ന് ഹിറ മസ്ജിദ് ട്രസ്റ്റ് ചെയർമാൻ വി.കെ.ഹംസ അബ്ബാസ്, വർക്കിംഗ് ചെയർമാൻ വി.പി.ബഷീർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അസ്ലം എന്നിവർ അറിയിച്ചു. സംസ്ഥാനത്തെത്തുന്ന മുഴുവൻ പ്രവാസികൾക്കും താമസമൊരുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും നൽകാമെന്ന് വിവിധ മതസാംസ്‌കാരിക സംഘടനകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌.