തളിപ്പറമ്പ്: അതിഥി തൊഴിലാളി മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് 5500 രൂപ സംഭാവന ചെയ്ത് രാജസ്ഥാൻ സ്വദേശി. കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന നരേന്ദ്ര ജങ്കിഡ് എന്ന മാർബിൾ തൊഴിലാളിയാണ് ഇന്നലെ രാവിലെ തളിപ്പറമ്പ് തഹസിൽദാർ സി.വി.പ്രകാശനെ കണ്ട് തുക ഏൽപ്പിച്ചത്.

18 വർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ഇയാൾ സംസ്ഥാന സർക്കാർ അതിഥി തൊഴിലാളികൾക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളിൽ ആകൃഷ്ടനായാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകണമെന്നാവശ്യപ്പെട്ട് രാവിലെ പത്തോടെ നരേന്ദ്ര ജങ്കിഡ് തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് പണവുമായി എത്തിയത്. ഡെപ്യൂട്ടി തഹസിൽദാർമാരായ എ.മാനസൻ, എ.ജയൻ, എൻ.വി.ബാബുരാജ്, എ.രാജീവൻ, ടി. മനോഹരൻ, ടി.വി.കൃഷ്ണരാജ്, റവന്യു ഉദ്യോഗസ്ഥരായ പി.വി.വിനോദ് , പ്രശാന്തൻ എന്നിവർ സംബന്ധിച്ചു.