ചെറുവത്തൂർ: കേരള ഫോട്ടോഗ്രാഫേഴ്സ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ചെറുവത്തൂർ ഏരിയ കമ്മിറ്റി കൊവിഡ് 19 ലോക്ക്ഡൗണിൽ വീട്ടിലിരിക്കുന്ന 60 ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും വിഷുവിന് പച്ചക്കറി കിറ്റ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കെ.വി.കുഞ്ഞികൃഷ്ണന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. യുണിയൻ സംസ്ഥാന സെക്രട്ടറി വി.സുരേഷ് സംസാരിച്ചു. അനീഷ് ഫോക്കസ്, കെ. ജയേഷ്, വിജേഷ് കയ്യൂർ, ജിതിൻ ജാനകി, നവീൻ എന്നിവർ സംബന്ധിച്ചു.