കാഞ്ഞങ്ങാട് : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ പ്രവർത്തകർ രാഷ്ട്രീയ പ്രത്യുപകാരം ചോദിക്കുന്ന വീഡിയോ വൈറലായതോടെ കാസർകോട്ടെ ബി.ജെ.പി നേതൃത്വം പ്രതിരോധത്തിലായി. കാഞ്ഞങ്ങാട്ടാണ് സംഭവം.നഗരസഭ ഒമ്പതാം വാർഡായ കല്യാൺ റോഡിൽ ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ, വേണു, ഗോപാലൻ, സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘം ഭക്ഷ്യസാധനങ്ങൾ കൈമാറുന്നതിനിടെ പ്രത്യുപകാരം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനം പാടില്ലെന്ന് ജില്ലാ കളക്ടർ നിർദ്ദേശിക്കുകയും മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സന്നദ്ധസേവനത്തിന്റെ മറവിൽ പ്രത്യുപകാരം ആവശ്യപ്പെടുന്ന ദൃശ്യം പുറത്തായത്.