കണ്ണൂർ: കുട്ടികൾക്ക് ഈ ലോക്ക് ഡൗൺ കാലം അച്ഛനമ്മമാർക്കൊപ്പം വീടുകളിൽ കഴിയാൻ കിട്ടിയ അവസരമാണ്. കൂടാതെ വിഷുവും .എന്നാൽ ആറാം ക്ലാസുകാരി ഗൗരിയുടെ സ്ഥിതി ഇതല്ല. തിരക്കുള്ള ജോലിയിലാണ് അവളുടെ അമ്മയും അച്ഛനും. നാടിന്റെ നന്മയ്ക്കായുള്ള അവരുടെ ജോലിയിൽ തനിച്ചിരിക്കുന്നതിൽ ഗൗരിക്ക് പരിഭവവുമില്ല.

ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി ഹെഡ് നഴ്‌സായ എസ്. ബിന്ദുവാണ് ആ അമ്മ. കൊവിഡ് വാർഡിൽ ഡ്യൂട്ടിയായതോടെ ബിന്ദു നല്ല തിരക്കിലാണ്. അച്ഛൻ രാധാകൃഷ്ണൻ ഫാർമസിസ്റ്റും. സ്വന്തം അത്യാവശ്യങ്ങളെല്ലാം മാറ്റിവച്ച് ആശുപത്രിയിലെത്തുന്ന രോഗികളിൽ സ്വയം സമർപ്പിക്കുന്ന ബിന്ദുവിന് എല്ലാ പിന്തുണയും നൽകി ഗൗരിയും രാധാകൃഷ്ണനും കൂടെ തന്നെയുണ്ട്.

അച്ഛൻ കാലത്ത് ഡ്യൂട്ടിക്കിറങ്ങിയാൽ ഗൗരി വീട്ടിൽ തനിച്ചാണ്. 'അവൾക്കതിൽ പരിഭവമില്ല. അഡ്ജസ്റ്റുമെന്റുകൾ അവർ പണ്ടേ ശീലിച്ചതാണ്" ഇപ്പോൾ ക്വാറന്റീനിൽ കഴിയുന്ന ബിന്ദു മനസ്സുതുറുന്നു. ജില്ലാ ആശുപത്രിയിലെ ട്രോമ കെയറിന്റെ ചാർജ് ഏറ്റെടുത്ത് മാറാനിരിക്കെയാണ് കൊവിഡ് വ്യാപിക്കുന്നത്. പിന്നീടങ്ങോട്ട് ജില്ലാ ആശുപത്രിയിലെ ബിന്ദു ഉൾപ്പെടു ആരോഗ്യ സംഘത്തിന് വിശ്രമിക്കാൻ സമയമുണ്ടായില്ല. ട്രോമ കെയറിനെ ഐസോലേഷൻ വാർഡാക്കി മാറ്റി.
നിരീക്ഷണത്തിൽ കഴിയുന്നവരിൽ 9 മാസം പ്രായമായ കുഞ്ഞു മുതൽ വിവിധ പ്രായക്കാരായ ആളുകളുണ്ടായിരുന്നു. 'രോഗികളായല്ല, മനുഷ്യരായി മാത്രം കണ്ടാൽ മതി, അവരെ. നമ്മുടെ സ്‌നേഹവും കരുതലും മാത്രമേ അവർക്കു വേണ്ടൂ' ബിന്ദു പറയു ന്നു. കൊവിഡ് 19 പകർച്ചവ്യാധിയെ തുരത്താൻ ആരോഗ്യ വകുപ്പ് ഒരു കുടുംബമായി പ്രവർത്തിക്കുമ്പോൾ അതിൽ നമ്മുടെ ഭാഗം നമ്മൾ ഭംഗിയായി ചെയ്യുന്നുവെന്നാണ് ബിന്ദുവിന്റെ പക്ഷം. ആരും നിർബന്ധിച്ചി'ല്ല ഞങ്ങളാരും ഇതൊക്കെ ചെയ്യുത്. സർക്കാർ മുന്നിൽ നിൽക്കുമ്പോൾ ഞങ്ങൾ കൂടെ നിൽക്കും.