പേരാവൂർ: കണിച്ചാർ കുണ്ടേരിയിലെ കുന്നശ്ശേരിയിൽ ഷാജന് (50) സ്‌ഫോടനത്തിൽ പരിക്കേറ്റു.വീട്ടുപറമ്പിൽ ചപ്പുചവറുകൾ കൂട്ടി കത്തിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.പരിക്കേറ്റ ഷാജനെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോയി.ാേകേളകം എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.