കണ്ണൂർ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ റെഡ്, ഓറഞ്ച് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന 12 തദ്ദേശ സ്ഥാപനങ്ങളിൽ പൊലീസ് നടപടികൾ കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയെടുക്കും.