കണ്ണുർ: ബി.ജെ.പിയുടെ നേതൃത്വത്തിൽ ജില്ലയിൽ അരലക്ഷം നമോ കിറ്റുകൾ വിതരണം ചെയ്തതായി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസൻ അറിയിച്ചു. തയ്യിലിൽ വിഷുക്കോടിയുടെ വിതരണം ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസൻ, കെ. രഞ്ചിത്ത്, കെ.കെ. വിനോദ്കുമാർ, ബിജു ഏളക്കുഴി, യു.ടി. ജയന്തൻ, കെ. രതീശൻ, ടി. കൃഷ്ണപ്രഭ എന്നിവർ നേതൃത്വം നൽകി.