കണ്ണൂർ: പ്രവാസികൾക്ക് സഹായവുമായി ഡി.സി.സിയിൽ ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചു. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അധികൃതരുടെ ശ്രദ്ധയിൽപെടുത്താനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനുമാണ് ഹെൽപ്പ് ഡെസ്ക്ക്. കെ.പി.സി.സി മെമ്പർമാരായ മാർട്ടിൻ ജോർജ്ജും, ചന്ദ്രൻ തില്ലങ്കേരിയും ഹെൽപ്പ് ഡെസ്‌ക്കിൽ നേതൃത്വം നല്കുമെന്നും 9447077552, 9526482088 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.