കാസർകോട്: കാസർകോട് ജില്ലയിൽ വനിതാ പൊലീസ് സ്റ്റേഷൻ അനുവദിച്ചു. ടൗൺ പൊലീസ് സ്റ്റേഷനടുത്തുള്ള രണ്ടാം നിലയിലാണ് വനിതാ പൊലീസ് സ്റ്റേഷൻ ഇന്ന് പ്രവർത്തനം തുടങ്ങുന്നത്. ചിറ്റാരിക്കാൽ സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ. സിസിലിയെ എസ്.ഐയായി നിയമിച്ചു.12 വനിതാ പൊലീസുകാരെയും നിയമിച്ചു. നിലവിൽ ജില്ലയിൽ വനിതാ സെൽ മാത്രമാണുള്ളത്. അതിന്റെ പ്രവർത്തനം പാറക്കട്ടയിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനോട് ചേർന്നാണ്.