കാസർകോട്: കൊവിഡ് സ്ഥിരീകരിച്ചവരിൽ അരുണാചലിലെ തവാംഗിൽ ബൈക്ക് യാത്ര കഴിഞ്ഞ് മടങ്ങിയ യുവാവും. മാർച്ച് മൂന്നിനാണ് യുവാവ് സുഹൃത്തിനൊപ്പം കർണാടക, ആന്ധ്ര, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ, അസം വഴി അരുണാചൽ പ്രദേശ് തവാംഗ് സന്ദർശിച്ചത്. 21ന് നാട്ടിൽ തിരിച്ചെത്തിയപ്പോൾ കൊവിഡ് ലോക്ക് ഡൗണിലും പിന്നീട് നിരീക്ഷണത്തിലുമായി. 11ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സുഹൃത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.