കാസർകോട് :വിഷുദിനത്തിൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് കാസർകോട് ജില്ലയിൽ 47 കേസുകൾ രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം , കുമ്പള ,ഹോസ്ദുർഗ്,വിദ്യാനഗർ,നീലേശ്വരം,വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ രണ്ടുവീതവും കാസർകോട് ആറും മേൽപ്പറമ്പിൽ പത്തും ബേക്കൽ,ചിറ്റാരിക്കാൽ എന്നിവിടങ്ങളിൽ നാലും ചന്തേര,രാജപുരം എന്നിവിടങ്ങളിൽ മൂന്നുവീതവും അമ്പലത്തറ,ബേഡകം എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് കേസുകൾ. 63 പേരെ അറസ്റ്റ് ചെയ്തു. 21 വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. ഇതുവരെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി 875 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 1376 പേരാണ് അറസ്റ്റിലായത്. 493 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.