കാസർകോട് : മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ച കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ കാസർകോട് പൊലീസ് സ്റ്റേഷനു സമീപത്തെ പുതിയ കെട്ടിടത്തിൽ ജില്ലാ പൊലീസ് മേധാവി പി .എസ്. സാബു ഉദ്ഘാടനം ചെയ്തു. ജനറൽ ഡയറി ബുക്കിൽ ആദ്യ വിവരം രേഖപ്പെടുത്തി അഡീഷണൽ എസ് പി പി ബി പ്രശോഭ്, കാസർകോട് ഡിവൈ.എസ്. പി പി. ബാലകൃഷ്ണൻ നായർ വനിതാ സി ഐ ഭാനുമതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
ഇവിടെ നിയോഗിക്കപ്പെട്ട 12 വനിതാ പൊലീസുകാരെ ഇപ്പോൾ കോവിസ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുകയാണ് .12 പൊലീസുകാരാണ് ഇവിടുത്തെ അംഗബലം. ഒരു സി. ഐ. രണ്ട് എസ് .ഐ., ഒമ്പത് സിവിൽ വനിതാ പൊലീസുകാർ എന്നതാണ് ഇവിടുത്തെ അംഗബലം. മുഴുവൻ വനിതാ പൊലീസ് അംഗങ്ങളെയും ഇതിനകം നിയമിച്ച് കഴിഞ്ഞിട്ടുണ്ട്. കാസർകോട് ജില്ലയിലെ മുഴുവൻ വനിതകളുടെയും കേസുകൾ ഇനി മുതൽ ഈ സ്റ്റേഷനിൽ പരിഗണിക്കും. ജില്ലാ ആസ്ഥാനത്തുള്ള വനിതാ സെൽ ആണ് ഇതുവരെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്.
കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ ജില്ലാ പൊലീസ് ചീഫ് പി എസ് സാബു ഉദ്ഘാടനം ചെയ്യുന്നു