പയ്യന്നൂർ: ലോക്ക് ഡൗൺ കാരണം പൊതുജനങ്ങൾക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ
ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ രാമന്തളി സർവീസ് സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റിൽ നിന്നും നിത്യോപയോഗ സാധനങ്ങളും മരുന്നുകൾ , ആശുപത്രി സൗകര്യങ്ങൾ എന്നിവ കോൾ സെന്റർ വഴിയും വീടുകളിൽ എത്തിക്കുന്നതിനുമുള്ള സംവിധാനം ആരംഭിച്ചു.
ഡിവൈ .എസ്. പി യു. പ്രേമൻ ഉദ്ഘാടനം ചെയ്‌തു. പോലീസ് സേനാഗംങ്ങൾക്ക് ബാങ്ക് നൽകുന്ന കുടിവെള്ളo, പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ ഡിവൈ.എസ്.പി.ക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ് അഡ്വ: കെ.വി.ഗണേശൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ. വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.