നീലേശ്വരം: വിഷുവിന് വിൽക്കാനായി കൃഷിചെയ്തുണ്ടാക്കിയ കുമ്പളങ്ങ എന്തുചെയ്യണമെന്നറിയാതെ കർഷകൻ. തൈക്കടപ്പുറത്തെ ഇ. ശശിധരന്റെ വീട്ടുമുറ്റത്താണ് 30 ക്വിന്റലോളം വരുന്ന കുമ്പളങ്ങ കെട്ടിക്കിടക്കുന്നത്.
വീടിന്റെ തൊട്ടടുത്ത് പാട്ടത്തിനെടുത്ത ഒന്നര ഏക്കറോളം വരുന്ന വയലിലാണ് ശശിധരൻ കുമ്പളങ്ങ കൃഷി ചെയ്തത്. ഇതിനായി 50,000 ത്തോളം രൂപയും ചിലവായി. ഡിസംബർ അവസാനത്തോടെയാണ് കൃഷി ആരംഭിച്ചത്. വിഷുവിന് മുന്നോടിയായി വിളവെടുക്കാൻ പാകത്തിലാണ് കൃഷി ആരംഭിച്ചത്. നല്ല വിളവും ലഭിച്ചിരുന്നു.
എന്നാൽ നിനച്ചിരിക്കാതെ വന്ന കൊവിഡ് 19 ഉം ലോക്ക് ഡൗണും വിളവെടുത്ത കുമ്പളങ്ങ വിൽക്കാനാകാതെ ബാക്കിയാവുകയായിരുന്നു. കുമ്പളങ്ങയ്ക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും എത്തിക്കാൻ പറ്റാത്തതാണ് പ്രശ്നമായത്. വീടിനു ചുറ്റുപാടുമുള്ളവർ കുറച്ച് കുമ്പളങ്ങ കൊണ്ടു പോയെങ്കിലും ബാക്കി ഇപ്പോഴും കെട്ടികിടക്കുകയാണ്.
പടം...കുമ്പളങ്ങ
ശശിധരന്റെ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന കുമ്പളങ്ങ.