കണ്ണൂർ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച നിയന്ത്രണം മൂലം കാസർകോട് നിവാസികൾ
ക്കുണ്ടായിട്ടുള്ള ശുശ്രൂഷാരംഗത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി കൊവിഡ് 19 ഇതരരോഗികൾക്ക് ആസ്റ്റർ
മിംസ് മിതമായ നിരക്കിൽ തീവ്രപരിചരണമുൾപ്പെടെയുള്ള ശുശ്രൂഷാ സംവിധാനങ്ങൾ സജ്ജമാക്കിയതായി മാനേജ്മെന്റ്. കാസർകോട് നിന്നും കണ്ണൂർ, കോഴിക്കോട്, കോട്ടക്കൽ ആസ്റ്റർ മിംസിലേക്ക് രോഗബാധിതരെ എയർ ആംബുലൻസ് വഴി വേഗത്തിൽ എത്തിക്കുന്നതിനായി സർവ്വീസിനുള്ള അനുമതി തേടിയതായും ആശുപത്രി അധികൃതർ അറിയിച്ചു.