ഇരിട്ടി: കൊവിഡ് ഭീഷണിയെ തുടർന്ന് 26,27,28 തീയ്യതികളിൽ നടത്താനിരുന്ന മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം ഉത്സവം നിർത്തിവച്ചതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. മലബാർ ദേവസ്വം ബോർഡിന്റെയും തന്ത്രിയുടേയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്.