മാഹി:പുതുച്ചേരിയിൽ ലോക്ക്ഡൗൺ നിയമം ലംഘിച്ചതിന് കോൺഗ്രസ് എം.എൽ.എ ജോൺകുമാറിനെതിരെ വീണ്ടും കേസെടുത്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി അരി വിതരണം ചെയ്യുമ്പോൾ 150ഓളം പേർ കൂട്ടംകൂടി എന്നതിനാണ് കേസ്. ഇതേ കാര്യത്തിന് നേരത്തെ ഇദ്ദേഹത്തിന്റെ പേരിലും, മയ്യഴി എം.എൽ.എ ഡോ: രാമചന്ദ്രൻ, ബി.ജെ.പി എം.എൽ.എ സാമിനാഥൻ എന്നിവരുടെ പേരിലും പൊലീസ് കേസെടുത്തിരുന്നു.


എട്ട് മദ്യഷാപ്പുകളുടെ ലൈസൻസ് കൂടി റദ്ദ് ചെയ്തു
മാഹി:പുതുച്ചേരിയിൽ നിരോധന ഉത്തരവ് ലംഘിച്ച് മദ്യം വിറ്റതിന് 8 മദ്യഷാപ്പുകളുടെ കൂടി ലൈസൻസ് റദ്ദ് ചെയ്തു.തിങ്കളാഴ്ച്ച കള്ളു ഷാപ്പുകളും ചാരായ ഷാപ്പുമടക്കം 14 മദ്യഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നു .ലോക്ക്ഡൗൺ നിയമ പ്രകാരം,എക്‌സൈസ് വകുപ്പ് അടച്ചിട്ട ഷാപ്പുകളുടെയും, ഗോഡൗണുകളുടെയും സ്റ്റോക്കെടുത്തിരുന്നു.അനധികൃതമായി മദ്യം വിൽക്കുന്നുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും സ്റ്റോക്കെടുത്തപ്പോൾ കുറവ് കണ്ടെത്തിയിനെ തുടർന്നാണ് ലൈസൻസ് റദ്ദ് ചെയ്തത്.
മാഹിയിൽ വൻതോതിൽ മദ്യം കരിഞ്ചന്തക്ക് വിൽക്കുന്നതായി പരാതി തുടക്കം മുതലുണ്ടായിരുന്നു. 100 രൂപയുടെ മദ്യം നാനൂറ് രൂപയ്ക്കാണ് വിൽക്കുന്നത്.

കമ്മ്യൂണിറ്റി കിച്ചണിലേക്ക്

തുക നൽകി

തലശേരി: ലോക്ക് ഡൗൺ ഭാഗമായി തലശ്ശേരി നഗരസഭയുടെ തിരുവാണി കമ്മ്യൂണിറ്റി കിച്ചണിലേക്ക് തലശ്ശേരി ടെലി മെഡിക്കൽ സെന്റർ ഒരു ദിവസത്തെ ചിലവായ പത്തായിരം രൂപ നൽകി.ആശുപത്രി മാനേജർ പുരുഷോത്തമനിൽ നിന്നും വാർഡ്‌കൌൺസിലർ എൻ. രേഷ്മ ഏറ്റുവാങ്ങി.