കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷന്റെ കീഴിൽ വരുന്ന വടകര, മാനന്തവാടി, ഇരിട്ടി, തലശ്ശേരി, കണ്ണൂർ താലൂക്കുകളിലെ നിത്യപൂജയുള്ള സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തി, കഴകം, അടിച്ചുതെളി, വാദ്യം തുടങ്ങിയ ജീവനക്കാർക്ക് ലോക്ക് ഡൗൺ ധനസഹായം അനുവദിക്കും. ഇതിനായി ക്ഷേത്രത്തിന്റെ വിവരം, മേൽവിലാസം, വില്ലേജ്, ജീവനക്കാരന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ സഹിതം അപേക്ഷിക്കണം. ക്ഷേമനിധിയിൽ അംഗമായവരോ ക്ഷേമ പെൻഷൻ ലഭിക്കുന്നവരോ ആചാരസ്ഥാനികർ, കോലാധാരി പെൻഷൻ ലഭിക്കുന്നവരോ സർക്കാരിൽ നിന്ന് വേതനം, പെൻഷൻ കൈപ്പറ്റുന്നവരോ അപേക്ഷിക്കേണ്ടതില്ല. വിവരങ്ങൾ വാട്‌സ് ആപ്പായോ mdb.ac.thalassery@gmail.com ഇ-മെയിലിലോ 18വരെ സ്വീകരിക്കും. ഫോൺ നമ്പർ 9074319373, 9947398874.