കാഞ്ഞങ്ങാട് : ചൈൽഡ് പ്രൊട്ട്ര്രക് ടീം (സി.പി.ടി) എന്ന സംഘടനയുടെ നാലാമത്തെ ഗ്രൂപ്പിൽ പെട്ട ജെയിൻ രാജപുരം വിഷുദിനത്തിൽ സംഘടനയുടെ സഹായം അത്യാവശ്യമാണെന്ന് കാട്ടി ഒരു സന്ദേശം ഇട്ടത്. തിരുവനന്തപുരം ശ്രീചിത്രയിൽ ട്യൂമറിനുള്ള ചികിത്സയിലായിരുന്ന രോഗിയെ കൊട്ടോടിയിലെ വീട്ടിലെത്തിക്കാൻ സഹായിക്കാമോ എന്നായിരുന്നു സന്ദേശത്തിൽ.

ചൈൽഡ് പ്രൊട്ട്ര്രക് ടീം (സിപിടി) ദുരന്തനിവാരണ സേന ഗ്രൂപ്പിൽ വിഷയം ഏറ്റെടുത്തു.തലക്ക് ട്യൂമർ ബാധിച്ച് ശ്രീചിത്രയിൽ ചികിത്സയിലായിരുന്ന അംബിക (40)യാണ് നാട്ടിലേക്ക് വരാനാകാതെ തിരുവനന്തപുരത്ത് നിന്ന് ഇവരുടെ സഹായം തേടിയത്. ഭർത്താവ് ഭാസ്‌കരനും മാതാവ് ശാന്തയും കൂടെയുണ്ടായിരുന്നു . 15 നു രാവിലെ യാത്ര തിരിച്ച കുടുംബം വൈകിട്ട് ആറ് മണിയോടെ നാട്ടിൽ എത്തിച്ചേർന്നു.വിനോദ് അണിമംഗലമായിരുന്നു യാത്ര കോ ഓർഡിനേറ്റ് ചെയ്തത്. തൃശ്ശൂരിൽ ഉച്ചഭക്ഷണം ഒരുക്കി.. ഇന്ത്യൻ മെഡിക്കൽ അസോസിയെഷന്റെ കീഴിൽ ട്രൂമ റെസ്‌ക്യൂ ഇന്ത്യ (ടി.ആർ.ഐ ) ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ എന്നിവർ ചിലവ് ഏറ്റെടുത്തു.

.15ന് രാവിലെ മെഡിക്കൽ കോളേജ് സി.ഐ. ജയകുമാർ ഡോക്ടർ അനുപമ. ഷാജുദ്ദീൻ എന്നിവർ ചേർന്ന് യാത്രയാക്കി.യാത്രയിൽ ഉടനീളം കേരള പൊലീസിന്റെ സഹായവും ലഭിച്ചു. എസ്‌.കെ.എസ്.എസ്.എഫിന്റെ ആംബുലൻസ് ആണ് കുറഞ്ഞ തുകയിൽ ഈ ദൗത്യം ഏറ്റെടുത്തത്. തിരുവനന്തപുരം സ്വദേശി ഷംനാദായിരുന്നു ഡ്രൈവർ