കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ കാലത്ത് ആശ്വാസവുമായി ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം മഡിയൻ പ്രാദേശിക സമിതി.ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം പരിധിയിൽ വരുന്ന മടിയൻ പ്രാദേശിക സമിതിയിലെ 46 കുടുംബങ്ങൾക്കാണ് 15 കിലോ വീതം അരി വിതരണം ചെയ്തത്. പ്രാദേശിക സമിതി സെക്രട്ടറി രമേശ് മീത്തൽ, പ്രസിഡന്റ് അശോകൻ മീത്തൽ, ഭരണസമിതി ജോയിൻ സെക്രട്ടറി ദിനേശൻ താനത്തിങ്കാൽ, ഭരണസമിതി അംഗം വിനോദ് മീത്തൽ, ടി .കെ. വിനോദ്, കേന്ദ്ര കമ്മിറ്റി അംഗം ഇ. രവി തുടങ്ങിയവർ സംബന്ധിച്ചു.