കാസർകോട്:കൊവിഡ് 19 ന്റെ ഭാഗമായി ഷോപ്‌സ് ആൻറ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്സ് വെൽഫെയർ ബോർഡ് മുഖേന സർക്കാർ നൽകുന്ന ധനസഹായത്തിനുള്ള അപേക്ഷ ഏപ്രിൽ 30 വരെ സ്വികരിക്കും. അവശ്യ സർവീസ് ആയ ഹോസ്പിറ്റൽ, പെട്രോൾ പമ്പ്, മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ലാബ്, ഗ്യാസ് ഏജൻസി എന്നിവിടങ്ങളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ആയി രജിസ്റ്റർ ചെയ്തവർക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2019 മാർച്ചു 31 വരെ അംശദായം അടച്ചവർക്ക് ധനസഹായം ലഭ്യമാകും . കൊറോണ ബാധിതർക്ക് 10, 000 രൂപയും, ഐസൊലേഷൻ ൽ കഴിയുന്നവർക്ക് 5000 രൂപയും മറ്റുള്ളവർക്ക് 1000 രൂപയുമാണ് ധനസഹായം. അപേക്ഷ ഇമെയിൽ വഴിയോ (peedikakasrgod @gmail.com ), വാട്സ്ആപ്പ് 9747 931 567 എന്ന വാട്സാപ്പ് നമ്പർ വഴിയോ അയക്കാം. അപേക്ഷയോടൊപ്പം ബാങ്ക് pass ബുക്ക്‌ കോപ്പി കൂടി ഉൾപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.