പാലക്കുന്ന്: കൊവിഡ്-19 ലോക്ഡൗണുമായി വീട്ടിൽ കഴിയുന്ന തിരുവക്കോളി എൽ.പി.സ്കൂൾ കുട്ടികൾക്കായി തിരുവക്കോളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അടുക്കളത്തോട്ടം നിർമ്മാണ മത്സരം നടത്തുന്നു. അടുക്കളത്തോട്ടത്തിന്റെ പുരോഗതി ഫോട്ടോ സഹിതം വാട്സ് ആപ്പ് ഗ്രൂപ്പിൽ അയക്കണം. ആദ്യത്തെ മികച്ച അഞ്ചു തോട്ടങ്ങൾ ഒരുക്കുന്നവർക്ക് കാഷ് പ്രൈസുകൾ സമ്മാനമായി നൽകും. പങ്കെടുക്കുന്നവർ "TASC-അടുക്കളത്തോട്ടം മത്സരം"എന്ന വാട്സ്അപ് ലിങ്കിൽ കൂടി പേര് നൽകണം.