തളിപ്പറമ്പ്: വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്.ചവനപ്പുഴ അങ്കണവാടിക്ക് സമീപത്തെ വി.വി. പത്മനാഭന്റെ വീടാണ് തകർന്നു വീണത്. ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അപകട സമയത്ത് പത്മനാഭൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് പൂണ്ണമായും തകർന്നു. പത്മനാഭൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. വീട്ടുപകരണങ്ങളും മറ്റും പുർണ്ണമായും നശിച്ചു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പടം - തകർന്ന വീട്