നീലേശ്വരം: പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന ഏഴു പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റുചെയ്തു. പുഞ്ചാവി കടപ്പുറത്തെ കെ.എം. ഹരിഷി (43)നെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്ത് ആൾക്കൂട്ടം കൂടിയതറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. ഇവരോട് മാറിനിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഹരീഷ് പൊലീസിനെതിരെ തിരിയുകയായിരുന്നു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തിലാണ് ഹരീഷിനെ അറസ്റ്റുചെയ്തത്.
തെരുവുനായയുടെ
കടിയേറ്റു
നീലേശ്വരം: കടിഞ്ഞിമൂല കൊട്രച്ചാലിൽ തെരുവുനായ നാലു പേരെ കടിച്ചു. ഇന്നലെ രാവിലെയാണ് പാർവ്വതി, വാസു ചെട്ട്യാർ, പൂമണി, മൂത്തൽ ശാരദ എന്നിവരെ തെരുവുനായ കടിച്ചത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നാട്ടുകാർ നായ്ക്കളെ ആട്ടിയോടിച്ചു.