കാസർകോട് :കാസർകോട് ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു 24 പേർ ജില്ലയിൽ രോഗമുക്തരായി. കാസർകോട് ഗവ.മെഡിക്കൽ കോളേജ് ഉക്കിനടുക്കയിൽ അഞ്ചും കാസർകോട് ജനറൽ ആശുപത്രിയിൽ 16 ഉം ജില്ലാ ആശുപത്രിയിൽ മൂന്നും ചികിത്സയിലുള്ളവരാണ് നെഗറ്റീവായത്.
മാർച്ച് 19 ന് ദുബായിൽ നിന്നെത്തിയ 20 വയസ്സുള്ള ചെമ്മനാട് സ്വദേശിക്കാണ് 28 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി ഉക്കിനടുക്ക മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ഡി .എം. ഒ ഡോ.എ .വി. രാംദാസ് അറിയിച്ചു. ചെങ്കള സ്വദേശിയെ പോലെ തന്നെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനു ശേഷമാണ് ചെമ്മനാട് സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് ആയത്.