തളിപ്പറമ്പ്: അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പും അമിതവില ഈടാക്കുന്നതും നിയന്ത്രിക്കുന്നതിനായി വിവിധയിടങ്ങളിൽ പരിശോധന കർശനമാക്കി. ഇന്നലെ കരിയാത്തും ചാൽ, പുറഞ്ഞാൺ, ഏറ്റുപാറ, ചന്ദനക്കാംപാറ, നെല്ലിക്കുറ്റി എന്നിവിടങ്ങളിലെ പരിശോധന നടത്തിയ മേയ് 16 കടകളിൽ ഇതിൽ 13 എണ്ണത്തിലും ക്രമക്കേടുകൾ കണ്ടെത്തി ഇവർക്കെതിരെ കേസെടുത്തു.
പരിശോധനയിൽ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ ടി.ആർ സുരേഷ്, എസ്,ഐ കെ. സഹദേവൻ, താലൂക്ക് ഓഫിസ് സൂപ്രണ്ട് പി.കെ ഭാസ്‌കരൻ, റേഷനിംഗ് ഇൻസ്‌പെക്ടർ പി.സി ജോൺ പങ്കെടുത്തു. ജോസ്ഗിരി, രാജഗിരി, കോഴിച്ചാൽ, മീൻതുള്ളി, ഇടവരമ്പ് എന്നീ പ്രദേശങ്ങളിൽ പലചരക്ക് കടകൾ പച്ചക്കറികൾ കോഴിയിറച്ചി വില്പന ശാലകളിൽ പരിശോധന നടത്തി. 13 കടകളിൽ 11 എണ്ണത്തിൽ ക്രമക്കേടുകൾ കണ്ടെത്തി. ക്രമക്കേടുകൾ നടത്തിയ 11 വ്യാപാരികൾക്കെതിരെ കേസെടുത്തു. മുദ്ര വെക്കാത്തതും രേഖകൾ ഇല്ലാത്തതുമായ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തിയ ഒരു വ്യാപാരിക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു. പരിശോധനയിൽ തളിപ്പറമ്പ് അസി. താലൂക്ക് സപ്ലൈ ഓഫിസർ ജി. അനീഷ്, റേഷനിംഗ് ഇൻസ്‌പെക്ടർ പി.വി കനകൻ, പയ്യന്നൂർ ഡെ. തഹസിൽദാർ പി.പി സുധാകരൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ടി. സുജയ പങ്കെടുത്തു.