കണ്ണൂർ: ജില്ലയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ അഞ്ചിടത്ത് നിന്നായി വാഷ് ശേഖരം പിടികൂടി. കൂത്തുപറമ്പ് നെരുവമ്പായി കണ്ടംകുന്നിൽ നിന്നും 150 ലിറ്റർ പിടികൂടി. മട്ടന്നൂർ മൂച്ചേരി കോളനിയിൽ നിന്നും 45 ലിറ്ററും കൂടാളി വെങ്കണപറമ്പിൽ നിന്നും 35 ലിറ്ററും തലശേരി മേലൂരിൽ നിന്നും 25 ലിറ്ററും പിടികൂടി. ആലക്കോട് മീൻപറ്റി മണ്ണാടി റോഡിൽ 5 ലിറ്റർ ചാരായവും പിടികൂടിയിട്ടുണ്ട്.