കൊട്ടിയൂർ: അമ്പാത്തോട് താഴെ പാൽച്ചുരത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.ബുധനാഴ്ച രാത്രിയിൽ കന്നുകുഴി വിൽസന്റെ കൃഷിയിടത്തിലാണ് കാട്ടാനയെത്തിയത്.കൃഷിയിടത്തിലേക്ക് കടക്കാതിരിക്കാൻ സ്ഥാപിച്ച മുള്ളുവേലികൾ തകർത്ത് കൃഷിയിടത്തിലേക്ക് കടന്ന ആന നിരവധി വാഴകൾ നശിപ്പിച്ചു.
ബുധനാഴ്ച രാവിലെ പത്തു മണിയോടെ പാൽച്ചുരം പുതിയങ്ങാടിക്ക് സമീപം ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്ത് വാഴകൾ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചിരുന്നു.വനപാലകരെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുൻപേ നാട്ടുകാർ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തുകയായിരുന്നു. കാട്ടുപന്നി, കാട്ടാന, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയ വന്യജീവികൾ പകലും രാത്രിയും ഒരു പോലെ ജനവാസ കേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തുന്നതിനാൽ പൊറുതിമുട്ടിയ അവസ്ഥയിലാണ് പ്രദേശവാസികൾ.

ഇ മെയിൽ

പടം :പാൽച്ചുരത്ത് കന്നുകുഴി വിൽസന്റെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വാഴകൾ നശിപ്പിച്ച നിലയിൽ