മാഹി:കോവിഡ് 19 രോഗബാധയിൽ ലോക്ക് ്ഡൗണിലായ പുതുച്ചേരി സംസ്ഥാനത്തുള്ള ജനങ്ങൾക്ക് റേഷനും ഭക്ഷ്യ ധാന്യങ്ങളും സർക്കാർ നൽകാൻ തയ്യാറായിട്ടും ഗവർണ്ണർ അനുകൂല നിലപാട് എടുക്കാത്തതിൽ പ്രതിഷേധിച്ച് സിവിൽ സപ്‌ളൈസ് മന്ത്രി എം കന്തസ്വാമി രാജ് ഭവന് മുന്നിൽ ധർണ നടത്തി.
കേന്ദ്രം ചുവപ്പ് കാർഡുടമകൾക്ക് മാത്രമാണ് നിലവിൽ അരിയും മറ്റ് ധാന്യങ്ങളും നൽകിയത്.ദുരിതം അനുഭവിക്കുന്ന കൂട്ടത്തിൽ മറ്റ് കാർഡുടമകളും ഉള്ളത് കൊണ്ട് അവർക്ക് എത്രയും പെട്ടെന്ന് അരിയും മറ്റ് ധാന്യങ്ങളും നൽകാൻ സംസ്ഥാനസർക്കാർ തയ്യാറാണെന്ന് അറിയിച്ച ഫയലിനോട് മുഖം തിരിച്ച് നിൽക്കുന്ന ലഫ്:ഗവർണ്ണറുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. അതിനിടെ ഇതേ ആവശ്യമുയർത്തി രണ്ട് എ.ഐ.എ.ഡി.എം.കെ എം .എൽ. എ മാർ അസംബ്ലി ഹാളിന് മുന്നിലും ധർണ്ണ നടത്തുന്നുണ്ട്.