radholsavam-

മംഗളുരു: കൊവിഡ് ഭീതി കാരണം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കർണ്ണാടകയിൽ ലോക് ഡൗൺ ലംഘിച്ചു ക്ഷേത്രത്തിൽ രഥോത്സവം നടന്നു. കർണ്ണാടക കലബുർഗിയിൽ രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലാണ് രഥോത്സവം നടന്നത്. ക്ഷേത്രത്തിനു ചുറ്റും രഥം വലിക്കുന്ന ആഘോഷപൂർവ്വമായ ചടങ്ങിൽ 200 ലധികം ഭക്തർ പങ്കെടുത്തു. നിരവധി പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കൊവിഡ് ബഫർ സോണായി പ്രഖാപിച്ച പ്രദേശത്ത് നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് രഥോത്സവം നടത്തിയ ക്ഷേത്രം. രഥോത്സവ പരിപാടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം

അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. നിയന്ത്രണം ലംഘിച്ചതിന് ക്ഷേത്രം ഭാരവാഹികളുടെ പേരിൽ കലബുറഗി പൊലീസ് കേസെടുത്തിട്ടുണ്ട്.