കണ്ണൂർ: എക്സൈസ് സംഘം കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചാരായം പിടികൂടി. പാപ്പിനിശേരിയിൽ ചന്തപ്പുരയിൽ നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ വാഷാണ് പിടികൂടിയത്. കണ്ണൂർ സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ ചിറക്കൽ പടിഞ്ഞാറേമൊട്ടയിൽ നടത്തിയ റെയ്ഡിൽ ഒരു ലിറ്റർ ചാരായവും പിടികൂടി. ഇരു സംഭവങ്ങളിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണം തുടരുന്നതായി എക്സൈസ് അറിയിച്ചു.