കണ്ണൂർ: ചമ്പാരൻ സത്യാഗ്രഹ സമരത്തിന്റെ അനുസ്മരണാർത്ഥം കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 'ഗാന്ധിമരം ' മരം നടീൽ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ ഗാന്ധിദർശൻ വേദി പ്രവർത്തകരുടെയും വീട്ടിൽ രാവിലെ 9 മണിക്ക് വൃക്ഷത്തൈകൾ നടും. ജില്ലാതല ഉദ്ഘാടനം പിണറായി പഞ്ചായത്തിലെ എരുവട്ടിയിൽ യുവകർഷകനായ രഞ്ജിത്ത് എരുവട്ടി നിർവഹിക്കുമെന്ന് ജില്ലാ ചെയർമാൻ പ്രൊഫ. ദാസൻ പുത്തലത്തും ജനറൽ സെക്രട്ടറി ലാൽചന്ദ് കണ്ണോത്തും അറിയിച്ചു.