കൂത്തുപറമ്പ്: നിർമ്മലഗിരിക്കടുത്ത രാമപുരം ഭാഗത്ത് പൊലീസ് നടത്തിയ റെയ്ഡിൽ നൂറ് ലിറ്ററോളം വാഷ് കണ്ടെത്തി നശിപ്പിച്ചു. ആൾപാർപ്പില്ലാത്ത പറമ്പിൽ പ്ലാസ്റ്റിക് ബക്കറ്റിൽ കലക്കിയാണ് വാഷ് സൂക്ഷിച്ചിരുന്നത്. കൂത്തുപറമ്പ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൂത്തുപറമ്പ് സി.ഐ. എം.പി. ആസാദ്, എസ്.ഐ.ധർമ്മരാജൻ, എ.എസ്.ഐ. അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.എ.സുധി, വിജിത്ത് അത്തിക്കൽ , എ .എം.ഷിജോയ്, രതീഷ് കീഴല്ലൂർ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.