കാഞ്ഞങ്ങാട്::കോവിഡ് 19 നിർമ്മാർജ്ജന പ്രവർത്തനത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ യൂണിയൻ അജാനൂർ യൂണിറ്റ് ചൈതന്യ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക്ഭക്ഷ്യവിഭവങ്ങൾ നൽകി. യൂണിയൻ പ്രസിഡന്റ് വി.കുഞ്ഞികൃഷ്ണനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരൻ ഏറ്റുവാങ്ങി.പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എം.വി.രാഘവൻ, കെ.സതി, വാർഡ് മെമ്പറും,സമൂഹ അടുക്കള ചെയർമാനുമായ കെ.മോഹനൻ, യൂണിയൻ യൂണിറ്റ് ഭാരവാഹികളായ കെ.വാസു, വി.ടി.കാർത്ത്യായണി,പി.കെ.കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

പടം:കോവിഡ് 19 ന്റെ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി അജാനൂർ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അജാനൂർ യൂണിറ്റ് നൽകുന്ന ഭക്ഷ്യ വിഭവങ്ങൾ യൂണിറ്റ് പ്രസിഡന്റ് വി.കുഞ്ഞികൃഷ്ണനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരൻ ഏറ്റുവാങ്ങുന്നു.